ആലുവ: കീഴ്മാട് പഞ്ചായത്തില്‍ നിരോധിക്കപ്പെട്ട ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനക്കെതിരെ നടപടി എടുക്കണമെന്ന് ചുണങ്ങംവേലി പൗരസമിതി ആവശ്യപ്പെട്ടു. കടകളില്‍ ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ മയക്കുമരുന്നടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നിരോധിച്ചിട്ടുള്ളതാണ്. നിരോധനം നടപ്പാക്കിയ കാലത്ത് അതാത് പഞ്ചായത്ത് അതിര്‍ത്തികളിലെ കടകളില്‍ പലപ്പോഴും റെയ്ഡുകള്‍ നടത്തുക വഴി മിക്കവാറും ഈ മാരകവസ്തുക്കളുടെ വില്‍പ്പന ഇവിടങ്ങളില്‍ നിലച്ചിരിക്കുകയായിരുന്നു. പിന്നീട് ചില കടക്കാര് അതീവരഹസ്യമായി അത്യാവശ്യക്കാര്‍ക്ക് കൊടുത്തിരുന്നു. എന്നാല്‍ കുറെ നാളായി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ചാലയ്ക്കല്‍, കുട്ടമശ്ശേരി, നാലാംമെയില്‍, എടയപ്പുറം ചുണങ്ങംവേലി പ്രദേശങ്ങളിലെ കടകളില്‍ വീണ്ടും ഹാന്‍സ്, പാന്‍പരാഗ്, പാന്‍മസാല തുടങ്ങിയവയുടെ വില്‍പ്പന നിര്‍ബാധം നടക്കുന്നതായി പരക്കെ പരാതിയുണ്ട്. സ്കൂള്‍ കുട്ടികള്‍പോലും പതിവായി ഈ വിഷവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് പൗരസമിതി പ്രസിഡന്റ് അഡ്വ.കെ.എ.ആന്റണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: