വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ വിനോദസഞ്ചാരികളെയും കൊണ്ടുപോയ എയര്‍ബലൂണ്‍ പൊട്ടി 11 പേര് മരിച്ചു. തലസ്ഥാനമായ വെല്ലിങ്ടണിന് വടക്കായുള്ള ചെറു പട്ടണമായ കാര്ട്ടെര്ടണ് പട്ടത്തിലാണ് അപകടം നടന്നത്. അഞ്ചു ദമ്പതിമാരും ബലൂണിലെ പൈലറ്റുമാണ് മരിച്ചത്.
പറക്കലിനിടെ വൈദ്യൂതി ലൈനില്‍ തട്ടിയാണ് അപകടം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ലൈനില്‍ തട്ടിയ ഉടന്‍ വന്‍ ശബ്ദത്തോടെ ബലൂണ്‍ പൊട്ടി കത്തിയമരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി ബലൂണ്‍ വിനോദയാത്ര നടക്കുന്ന സ്ഥലമാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: