തൃശൂര്‍: മുല്ലപ്പെരിയാറിലെ പുതിയ ഡാമിന് സംയുക്തനിയന്ത്രണമാകാമെന്ന സര്‍ക്കാര്‍ നിലപാട് ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഡാമിന് സംയുക്തനിയന്ത്രണം ആകാമെന്നതിനെ കുറിച്ച് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അണക്കെട്ടിന്റെ സംയുക്ത നിയന്ത്രണം നാടിന്റെ താല്പര്യത്തിനെതിരാണ്. ഈ തീരുമാനം കേരളത്തിന് ദോഷം ചെയ്യും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ ആരുമായും ആലോചിച്ചിട്ടില്ലെന്ന് വി.എസ് ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുമെന്നും പ്രതിപക്ഷം കൂട്ടിച്ചേര്‍ത്തു.
കൊച്ചി മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആഗോള ടെണ്ടര്‍ ഉള്‍പ്പടെയുള്ള സാങ്കേതിക കാരണങ്ങള്‍ സര്‍ക്കാര്‍ പറയുന്നത്. പണം നല്‍കാമെന്ന് ഏറ്റിരിക്കുന്ന ജപ്പാന്റെ താല്പര്യപ്രകാരമാണ് ആഗോള ടെണ്ടര്‍ വിളിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജപ്പാനുമായുള്ള കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: