കോഴിക്കോട്: എന്‍ഡിഎഫിന്റെ പുതിയ രൂപമായ പോപ്പുലര്‍ഫ്രണ്ടിന്റെ വനിതാ വിഭാഗമായ നാഷണല്‍ വുമണ്‍സ് ഫ്രണ്ടിന്റെ സഹകരണത്തോടെ ഡല്ഹികേന്ദ്രമായ ഒരു സംഘടനയുടെ പേരില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബും. ഇന്ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന സ്ത്രീശാക്തീകരണം ത്രിദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനസമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്.
എസ്.ഡി.പി.ഐ നേതാക്കള്‍ക്കൊപ്പം മന്ത്രി വേദി പങ്കിടുന്നത് ലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാടിന്റെ പൊള്ളത്തരം പുറത്തുകാണിക്കുന്നതാണ്. തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് മുസ്ലീം ലീഗ് നേതൃത്വം പറയുമ്പോഴും ലീഗിലെ ഒരു വിഭാഗം ഇത്തരം സംഘടനകളോട് സ്വീകരിക്കുന്ന മൃദു സമീപനമാണ് മന്ത്രിയുടെ വേദി പങ്കിടലിലുടെ ചര്‍ച്ച ചെയ്യപ്പെടുക
ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജസ്റ്റീസ് എ.എം.അഹമ്മദി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് ചെയര്മാന് ഡോ. മന്‍സൂര്‍ ആലം, നാഷണല്‍ വിമന്‍സ് ഫ്രണ്ട് അധ്യക്ഷ എ.എസ്. സൈനബ തുടങ്ങിയവര്‍ പങ്കെടുക്കും. എട്ടിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഐ.ഒ.എസ് ചെയര്മാന് മന്‍സൂര്‍ അലം, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ. അബൂബക്കര്‍, എം.ഇ.എസ് നേതാവ് ഡോ.ഫസല്‍ ഗഫൂര്‍, ഡോ. എം. കമാല്‍പാഷ എന്നിവരും സമാപന പരിപാടിയില്‍ മന്ത്രിക്കൊപ്പം വേദി പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: