ബാഗ്ദാദ്: ഇറാക്കില്‍ കിഴക്കന്‍ ബാഗ്ദാദിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. നഗരത്തിലെ ബസ്സ്റ്റോപ്പിന് സമീപമാണ് ആദ്യം സ്ഫോടനമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സദാര്‍ നഗരത്തിലേക്ക് ജോലിക്ക് പോകാന്‍ ബസ് കാത്തുനിന്ന ദിവസവേതനക്കാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശക്തമായ സ്ഫോടനത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
അരമണിക്കൂറിനുശേഷം ചെറിയ ചായക്കടക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് സ്ഫോടനങ്ങളിലുമായി 30ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇറാഖ് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മരണം അടുത്തുള്ള ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ സേനയെ പിന്‍വലിച്ചതിനുശേഷം സുന്നി, ഷിയാ തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണെന്നും ഇത്തരത്തിലുള്ള സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് നിരവധി ആശങ്കകള്‍ ഉണ്ടെന്നും ഇറാഖ് നേതാക്കള്‍ പറഞ്ഞു. അതേസമയം, ഇറാഖിലെ ഉയര്‍ന്ന സുന്നി രാഷ്ട്രീയ പ്രവര്‍ത്തകനെതിരെ കഴിഞ്ഞ മാസം ഭരണകൂടം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: