മെക്സിക്കോസിറ്റി: മെക്സിക്കോയുടെ വടക്കന്‍ നഗരമായ അല്ട്ടമിറയിലെ ജയിലില്‍ തടവുകാരുടെ സംഘങ്ങള്‍ ഏറ്റുമുട്ടിയതില്‍ 31 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കുപറ്റി. സെറ്റാസ്, ഗള്‍ഫ് കാര്ട്ടലുകളില്പ്പെട്ടവരാണ് ആയുധങ്ങളുമായി പരസ്പരം ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
മയക്കുമരുന്നു കേസിലെ തടവുകാരാണു കൂടുതലായും അല്ട്ടമറി ജയിലില്‍ കഴിയുന്നത്. മൂവായിരത്തോളം തടവുകാര്‍ താമസിക്കുന്ന ഇവിടെ രണ്ടായിരം തടവുകാര്‍ക്കുള്ള സൗകര്യമേയുള്ളൂ. തടവുകാര്‍ ജയിലിന്റെ ഒരു ഭാഗം തകര്‍ത്തതിനെ തുടര്‍ന്നാണു അക്രമം പൊട്ടിപ്പുറപ്പെട്ടത്. കത്തിയും വടിയും കല്ലും ഉപയോഗിച്ചാണു തടവുകാര്‍ അക്രമം നടത്തിയത്.
കലാപം നിയന്ത്രണ വിധേയമാക്കിയെന്നു ജയിലധികൃതര്‍ അറിയിച്ചു. അതിര്‍ത്തി നഗരമായ മറ്റമോറോസില് 2011 ഒക്ടോബറില്‍ നടന്ന കലാപത്തില്‍ 20 പേര് കൊല്ലപ്പെടുകയും 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: