ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ 15 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചു. കഴിഞ്ഞ മാസം തട്ടിക്കൊണ്ടു പോയ ഉദ്യോഗസ്ഥരെയാണു വധിച്ചത്. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ വസിരിസ്ഥാന്‍ ഗോത്ര മേഖലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കോണ്‍സ്റ്റാബുലറി കോര്‍പ് എന്ന പാരാമിലിറ്ററി വിഭാഗത്തില്‍പ്പെട്ടവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന് ഏറ്റെടുത്തു.
ഡിസംബര്‍ 22നാണ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: