ന്യൂദല്‍ഹി: വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. മുണ്ട്ക പ്രദേശത്തെ റെയില്‍വേ കോളനിക്ക് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മറ്റു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തില്‍ താമസിച്ചു വന്ന തൊഴിലാളികള്‍ ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: