തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ കാര്യത്തില്‍ ഇ.ശ്രീധരനെ വിശ്വാസത്തിലെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ശ്രീധരന്റെ സഹായം പരമാവധി പ്രയോജനപ്പെടുത്തണം. പദ്ധതിക്ക് ശ്രീധരന്റെ സാന്നിധ്യം സഹായകരമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മെട്രോ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മന്ത്രി ആര്യാടന് മുഹമ്മദമുമായും ചര്‍ച്ച നടത്തി. കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുന്‍ ചെയര്മാന് ഇ.ശ്രീധരനെ ഏല്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: