ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്വെയെ പ്രകോപനമൊന്നുമില്ലാതെ വെടിവെച്ചുകൊന്ന കേസില്‍ ഇരുപതുവയസ്സുകാരനായ ബ്രിട്ടീഷ് പൗരന് കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തി. കിയാറണ് സ്റ്റേപ്പിള്‍ ടണിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഓഡ്സ്മാന് സ്വദേശിയാണ് ഈ യുവാവ്. ഇയാളെ ഇന്ന് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതേസമയം അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
പൂനെ സ്വദേശിയായ ബിദ്വെ (23) ലാന്സ്സ്റ്റാര് സര്‍വ്വകലാശാലയില്‍ മൈക്രോ ഇലക്ട്രോണിക്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ക്രിസ്തുമസ് അവധിക്കിടെ മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോഴാണ് ഡിസംബര്‍ 26ന് കൊല്ലപ്പെട്ടത്.
മാഞ്ചസ്റ്റര്‍ പോലീസ് സംഘം അനൂജിന്റെ ബന്ധുക്കളെ കാണുന്നതിനായി പൂനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ അനൂജിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് 50,000 പൗണ്ട് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാള്‍ക്കെതിരെ കുറ്റം ചുമത്തിയതുകൊണ്ട് അന്വേഷണം അവസാനിപ്പിച്ചു എന്ന് അര്‍ത്ഥമില്ലെന്നും കൊല്ലപ്പെട്ട അനൂജിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ശ്രമിക്കുമെന്നും പോലീസ് കോണ്‍സ്റ്റബിള്‍ ഡൗണ്‍ കോപ്ല വ്യക്തമാക്കി.
അനൂജിന്റെ മൃതദേഹം മാഞ്ചസ്റ്ററില്‍ നിന്നുംഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി ബന്ധുക്കള്‍ അവിടേക്ക് പോകുന്നതിന് വേണ്ടി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: