കൊച്ചി: 2009- 2011 കാലയളവില്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടില്ലെന്നും രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞുവെന്നും കേന്ദ്രം ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.
കര്‍ഷക ആത്മഹത്യ തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച എതിര് സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു വേണ്ടി അഡീഷനല്‍ അണ്ടര്‍ സെക്രട്ടറിയാണു സത്യവാങ് മൂലം സമര്‍പ്പിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷം കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 2006ല്‍ 112, 2007ല്‍ 68, 2008ല്‍ 11 എന്നിങ്ങനെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: