ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കും. അടുത്തിടെയാണ് ഇമ്രാന്ഖാന് തെഹ്രീക് ഇ ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
സാഹചര്യങ്ങള്‍ പരിഗണിച്ച ശേഷം മുഷാറഫിന്റെ ആള് പാക്കിസ്ഥാന് മുസ്ലീംലീഗുമായി സഖ്യമുണ്ടാക്കുന്ന കാര്യം തീരുമാനിക്കുന്നുമെന്ന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ പുതിയ വൈസ് ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു. മെമ്മോഗേറ്റ് വിവാദത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഖുറേഷിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ഇമ്രാന് ഖാന്റെ പാര്‍ട്ടിയില്‍ ചേരാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ മുന്നോട്ട് വരികയാണെന്ന് ഖുറേഷി അവകാശപ്പെട്ടു. പ്രത്യയശാസ്ത്രങ്ങളുടെ കാര്യത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് തെഹ്രീക് ഇ ഇന്‍സാഫ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009ല്‍ സൈനിക മേധാവി സ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടനില്‍ കഴിയുന്ന പര്‍വേസ് മുഷാറഫ് ജനുവരി എട്ടാം തീയതിയോടെ പാകിസ്ഥാനില്‍ മടങ്ങിയെത്തുമെന്നാണ പ്രതീക്ഷപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: