ന്യൂദല്‍ഹി: 2012-13ലെ കേന്ദ്രബജറ്റും റെയില്‍വേ ബജറ്റും വൈകുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമേ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങൂവെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.
സാധാരണയായി ഫെബ്രുവരിയിലെ അവസാന ദിനത്തിലാണു പൊതുബജറ്റ് അവതരിപ്പിക്കുക. ജനുവരി 30 മുതല്‍ മാര്‍ച്ച് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള കൃത്യമായ ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിനു ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കും. നാലിനു വോട്ടെണ്ണലുണ്ടാകും.
ജനുവരി 11 ന് വിവിധ മേഖലയിലുള്ള പ്രമുഖരുമായിട്ട് ബജറ്റിന് മുന്‍പ് ഒരു ചര്‍ച്ച നടത്തുന്നുണ്ട്. ആദ്യത്തെ ചര്‍ച്ച കാര്‍ഷിക മേഖലയിലുള്ളവരുമായിട്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: