ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്.കെ.ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹൂറ എന്നിവരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.
ചന്ദോലിയയ്ക്ക് ജാമ്യം അനുവദിച്ച വിചാരണ കോടതി നടപടി സ്റ്റേ ചെയ്ത ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്മേലുള്ള ഇടക്കാല സ്റ്റേയും ജസ്റ്റീസ് ജി.എസ്.സിംഗ്വി അദ്ധ്യക്ഷനായ ബെഞ്ച് നീട്ടി. സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ട 14 പേരില്‍ 12 പേരും ജാമ്യം ലഭിച്ച് ഇപ്പോള്‍ ജയിലിന് പുറത്താണ്.
എ. രാജയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിയായതു ബഹുറയാണെന്നും ജാമ്യത്തിന് അദ്ദേഹം അര്ഹനല്ലെന്നുമാണു ഹൈക്കോടതി നിലപാട്. ഈ സാഹചര്യത്തിലാണു സി.ബി.ഐയ്ക്കു നോട്ടിസ് അയയ്ക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: