മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ വിധി പറയുന്നതു വെള്ളിയാഴ്ചത്തേക്കു മാറ്റി. മഞ്ചേരി സി.ജെ.എം കോടതിയാണ് വിധി പ്രഖ്യാപനം മാറ്റിവച്ചത്. 23 മുസ്ലിം ലീഗ് പ്രവര്‍ത്തകരാണു കേസിലെ പ്രതികള്‍.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഐസ്ക്രീം കേസ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന 2004 നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശയാത്രയ്ക്കു ശേഷം മടങ്ങി വന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കു നല്കിയ സ്വീകരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ വനിതാ റിപ്പോര്‍ട്ടര്‍ക്കും മര്‍ദനമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: