ലണ്ടന്‍: മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ് വെ കൊല്ലപ്പെട്ട സംഭവത്തില്‍ 20കാരനായ ബ്രിട്ടിഷുകാരനെതിരേ കുറ്റപത്രം. ഓര്ഡ്സല് സ്വദേശി കിയാറന്‍ സ്റ്റാപ് ലറ്റണിനെതിരെയാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഇയാളെ ഇന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.
ക്രിസ്മസ് പിറ്റേന്ന് മാഞ്ചസ്റ്ററിലെ സാല്‍ഫോഡില്‍ പ്രകോപനമൊന്നുമില്ലാതെ അനൂജിനെ വെടിവച്ചു കൊല്ലുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നു കോടതിയില്‍ പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചു വ്യക്തമായ വിവരം നല്‍കുന്നവര്‍ക്ക് 50,000 പൗണ്ട് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേരെ ജാമ്യത്തില്‍ വിട്ടയിച്ചിട്ടുണ്ട്. അനൂജിന്റെ ബന്ധുക്കളെ കാണുന്നതിനായി മാഞ്ചസ്റ്റര്‍ പോലീസിന്റെ ഒരു സംഘം പൂനെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
അറസ്റ്റിലായവരില്‍ മിക്കവരും വെള്ളക്കാരും കൗമാരപ്രായക്കാരും യുവാക്കളുമാണ്. അക്രമികള്‍ ഏറെയുള്ള പ്രദേശത്ത് വച്ചാണ് കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: