കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് പാവക്കുളത്തപ്പന്റെ പരമഭക്തനും പ്രശസ്ത സംഗീതസംവിധായകനുമായിരുന്ന രവീന്ദ്രന് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി നടത്തുന്ന 5-ാം രവീന്ദ്രസംഗീതോത്സവം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഗീതജ്ഞന് ശങ്കരന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഭാവിയിലെ രവീന്ദ്രസംഗീതോത്സവം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം പോലെ ആയിരത്തിരട്ടെ എന്ന് ശങ്കരന് നമ്പൂതിരി ആശംസിച്ചു. സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ദേവദാസ് നമ്പലാട്ട്, ഉദയന്‍, രമാ രമേശന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്.പണിക്കര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി സെക്രട്ടറി കെ.പി.മാധവന് കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.ആര്.കെ.പ്രതാപ് നന്ദിയും പറഞ്ഞു.
കളഭം എന്ന ചിത്രത്തില്‍ രവീന്ദ്രന് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ കഥകളിപദം ‘ നീന്തിടും ചുരുണ്ടനിന് നീലവാര്കൂന്തല് എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ശങ്കരന് നമ്പൂതിരി ആലപിച്ചു. “ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം” ദേവദാസ് നമ്പലാട്ട് പാടി സംഗീതാര്‍ച്ചന തുടങ്ങി. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍സിംഗര്‍ രാഹുല്‍ ഗാനം ആലപിച്ചു. എഴുപതോളം ഗായികാഗായകന്മാര് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തവര്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: