ലണ്ടന്‍: 2009 ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് വെങ്കിട്ടരാമന് രാമകൃഷ്ണന് ബ്രിട്ടീഷ് സര്‍ക്കാര്‍ സര് പദവി നല്കി ആദരിച്ചു. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ ലോകത്തിന് നല്കുന്ന സംഭാവനകള്‍ക്കാണ് ഈ പദവി നല്‍കിവരുന്നത്. വെങ്കി എന്ന പേരില്‍ അറിയപ്പെടുന്ന ഈ 58കാരന് കേംബ്രിഡ്ജിലെ എംആര്‍സി ലബോറട്ടറിയില്‍ മോളിക്യുലാര്‍ ബയോളജിയിലാണ് സേവനമനുഷ്ഠിക്കുന്നത്.
തനിക്ക് സര് പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ അംഗീകാരം ഗവേഷണത്തിനുതന്നെ സഹായിച്ച ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സമര്‍പ്പിക്കുന്നതായി രാമകൃഷ്ണന് പ്രസ്താവനയില്‍ അറിയിച്ചു.
രാമകൃഷ്ണന് പുറമെ, നൊബേല്‍ സമ്മാനം ലഭിച്ച റഷ്യക്കാരായ മറ്റ് രണ്ടുപേര്‍ക്കും 2012ല്‍ സര് പദവി നല്‍കും. റഷ്യന്‍ വംശജരായ പ്രൊഫസര്‍ ആന്ദ്രെ ജെയിം, കോന്സ്റ്റന്ന്റിന് നോവോസെലോവ് എന്നിവര്‍ക്കാണ് സര് പദവി നല്‍കുന്നത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ക്ക് 2010 ല്‍ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരമാണ് ലഭിച്ചത്. നൊബേല്‍ പുരസ്ക്കാരത്തിന് പുറമെ 2010 ല്‍ പത്മവിഭൂഷനും രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: