മുംബൈ: പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജെത്മലാനിയുടെ മകള്‍ റാണി ജെത്മലാനി (50) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ ഒമ്പതിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും വീട്ടില്‍ വച്ച് രോഗം കലശലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്നു റാണി ജെത്മലാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: