കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റല്‍ നടന്നു. ഡോ.കെ.ജയലക്ഷ്മിയുടെ സംഗീത പ്രഭാഷണം, കൊടിപ്പുറത്ത് വിളക്ക് എന്നിവ നടന്നു.
ഇന്ന് തിരുവാതിരകളി, മോഹിനിയാട്ടം ജനുവരി 1ന് രാവിലെ 9ന് രവീന്ദ്രസംഗീതതോത്സവം വൈകിട്ട് പുരാണനാടകം 2ന് പ്രഭാഷണം നൃത്തസന്ധ്യ 3ന് മേജര്‍സെറ്റ് കഥകളി കഥ ദക്ഷയാഗം 4ന് പ്രഭാഷണം, ഓട്ടന്തുള്ളല് കഥാപ്രസംഗം 5ന് പ്രഭാഷണം നൃത്തസന്ധ്യ ഉത്സവബലിദര്‍ശനം ശിതങ്കന്തുള്ളല് മിഴാവില്‍ ഇരട്ടത്തായമ്പക 7ന് രാവിലെ കാഴ്ചശ്രീബലി വൈകിട്ട് 5ന് ചേരാതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും പകല്‍പൂരം മേജര്‍സെറ്റ് പഞ്ചവാദ്യം വൈകിട്ട് സംഗീത കച്ചേരി വലിയകാണിയ്ക്ക, പാതിരാപ്പൂചൂടല്‍, തിരുവാതിര കളി, പള്ളിവേട്ട ജനുവരി 8ന് രാവിലെ 9.30ന് ആറാട്ടോടുകൂടി ഉത്സവം സമാപിയ്ക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: