മോസ്കോ: റഷ്യന്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം. മര്‍മാന്‍സ്ക് തുറമുഖത്തിന് സമീപമുള്ള കപ്പല്‍നിര്‍മാണ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ യെക്തറില് ബര്‍ഗ് എന്ന മുങ്ങിക്കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. 11,740 ടണ്‍ ഭാരമുള്ള യെകാട്ടന്ബര്ഗിലാണ് തീ കണ്ടെത്തിയത്. ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുങ്ങിക്കപ്പലില്‍ നിന്ന് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആണവ വികിരണ ഭീഷണിയില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തീപിടിത്തമുണ്ടായപ്പോള്‍തന്നെ കപ്പലിലെ ആണവ റിയാക്ടറുകള്‍ അടച്ചിരുന്നു. ഇത് ആണവചോര്‍ച്ച തടയാന്‍ സഹായിച്ചെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ഇഗോര്‍ കോനാഷെന്ഗോവ് പറഞ്ഞു. 16 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയിലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് യെക്തറിന്‍ബര്‍ഗ് മുങ്ങിക്കപ്പല്‍. അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്നതിന് മുമ്പ് മുങ്ങിക്കപ്പലിലെ മിസെയിലുകളെല്ലാം മാറ്റിയിരുന്നതായി അധികൃതര്‍ അറിയിച്ചു.
1985 ലാണ് റഷ്യ ഈ മുങ്ങിക്കപ്പല്‍ കമ്മീഷന് ചെയ്തത്. 2000 ല്‍ ബറന്റ്സ് കടലില്‍ കുര്‍സ്ക് ആണവ മുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ട് 118 നാവികള്‍ കൊല്ലപ്പെട്ടിരുന്നു. നോര്‍വെ-റഷ്യന്‍ അതിര്‍ത്തിയിലെ വടക്കന്‍ മര്‍മാന്‍സ്ക് പ്രദേശത്താണ് മുങ്ങിക്കപ്പല്‍ ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: