ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനു മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രി യുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി.നാരായണസ്വാമിയാണ് ബില്‍ പരിഗണിക്കാനും പാസാക്കാനും അനുമതി തേടി സംസാരിച്ചത്.
ലോക്പാല്‍ ബില്‍ ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്ന് തുടര്‍ന്നു സംസാരിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആരോപിച്ചു. സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി. ഭരണഘടനാ പരമായ രണ്ട് പോരായ്മകളാണ് ബിജെപിക്ക് ചൂണ്ടിക്കാട്ടാനുള്ളതെന്ന് അവര്‍ പറഞ്ഞു. ലോകായുക്ത രൂപീകരണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോടും ബിജെപി വിയോജിപ്പു പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അവര്‍ പറഞ്ഞു. സിബിഐയുടെ ഭരണവിഭാഗവും അന്വേഷണ വിഭാഗവും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണം. ലോക്പാലിന് അന്വേഷണ അധികാരം വേണം എന്നിവയാണ് ബിജെപി ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള്‍.
ഓരോരാഷ്ട്രീയകക്ഷികള്ക്കും പ്രത്യേകം സമയം വിഭജിച്ച് നല്കി ഒന്‍പത് മണിക്കൂറുകൊണ്ട് ബില്ലിന്റെ ചര്‍ച്ച തീര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: