കട്ടപ്പന: 1956 മുതല്‍ കേരളം ഭരിച്ചുപോന്നവരുടെ പിടിപ്പുകേടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുണ്ടായ പരാജയമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ.പത്മനാഭന് അഭിപ്രായപ്പെട്ടു. കരാറില്‍ ആവശ്യമായ ഭേദഗതി വരുത്താനോ കേരള താല്‍പ്പര്യം സംരക്ഷിക്കാനോ കഴിഞ്ഞില്ല. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കേരളത്തെ അപമാനിക്കുകയും അവഗണിക്കുകയുമാണ്. ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയാണ്. ദല്‍ഹിയില്‍ രാഷ്ട്രീയ ഭൂചലനമുണ്ടായാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ വിഷയത്തിന് പരിഹാരമുണ്ടാകൂ.
സങ്കീര്‍ണമായിരുന്ന കാവേരി നദീജല പ്രശ്നം മണിക്കൂറുകള്‍കൊണ്ട് പരിഹരിച്ച അടല്‍ബിഹാരി വാജ്പേയിയെപ്പോലെ ഇഛാശക്തിയും നയതന്ത്രവുമുള്ള ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിനാവശ്യം, അദ്ദേഹം തുടര്‍ന്നു. മുല്ലപ്പെരിയാര്‍ സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ ചപ്പാത്തില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന നേതാക്കളായ കെ.എസ്.രാജന്, പ്രതാപചന്ദ്ര വര്‍മ, ജില്ലാ പ്രസിഡന്റുമാരായ പി.വി.സാനു, അഡ്വ. പി.ജെ.തോമസ്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വെള്ളിയാകുളം പരമേശ്വരന്, വി.എന്‍.ഉണ്ണി, സംസ്ഥാന കമ്മറ്റി മെമ്പര്‍ അഡ്വ. നാരായണന് നമ്പൂതിരി, ശ്രീനഗരി രാജന്, ദേശീയസമിതി അംഗം അഡ്വ. കെ.ആര്.രാജഗോപാല്‍, പി.ബി.സുജിത്, ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍, എം.എന്‍.മധു, പി.സി.ബിജുകുമാര്‍, എം.രവി, ടി.പി.മുരളീധരന്, അനില്‍ കുമാര്‍, സുനില്‍, എം.രാജഗോപാല്‍, പ്രദീപ് ചെറുകോല്‍, ഹരിശ്ചന്ദ്രന് തിരുവനന്തപുരം, മേഖലാ പ്രസിഡന്റ് എ.ജി.ഉണ്ണികൃഷ്ണന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ഗോപന് ചെന്നിത്തല, ഗീതാ രാംദാസ്, പി.വി.ചന്ദ്രശേഖരന്, പി.എം.സുരേഷ്, പി.കെ.സോമന്, കെ.എസ്.അജി, മുഹമ്മദ് ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: