മാവേലിക്കര: പ്രസിദ്ധമായ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വിളിപ്പാടകലെ അന്യസംസ്ഥാന തൊഴിലാളികള്‍ പങ്കെടുക്കുന്ന മുസ്ലിം രഹസ്യ കേന്ദ്രം. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഗുജറാത്ത് സ്വദേശിയുള്പ്പെടെയുള്ളവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കേസെടുക്കാതെ മണിക്കൂറുകള്‍ക്കകം ഇവരെ വിട്ടയച്ചു.
ഗുജറാത്ത് പാലംപൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് (21), കായംകുളം സ്വദേശി ഷാജഹാന് എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തിനു വടക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിനു എതിര്‍വശത്തുള്ള കെട്ടിടങ്ങളുടെ പിന്നിലായിരുന്നു അന്യസംസ്ഥാനത്തുനിന്നുള്ള ചിലരുടെ നേതൃത്വത്തില്‍ മുസ്ലിം രഹസ്യപഠനകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ പരിചയമില്ലാത്ത നിരവധി പേര് ഇവിടെ എത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് 25ന് ഇവരെ തടഞ്ഞുവച്ച് പോലീസിനു കൈമാറിയത്.
അഞ്ചുപേരെ നാട്ടുകാര്‍ പോലീസിനു കൈമാറിയെങ്കിലും അതില്‍ മൂന്നുപേര്‍ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു. ഗുജറാത്ത് സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത പോലീസുദ്യോഗസ്ഥര്‍ ചില മതനേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി മണിക്കൂറുകള്‍ക്കകം ഇവരെ വിട്ടയക്കുകയായിരുന്നു. ഈ ഭാഗം കേന്ദ്രീകരിച്ച് ചില കരാറുകാരുടെ കീഴില്‍ നാല്പതോളം ബംഗാള്‍, ബീഹാര്‍ സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്കായി ഇവിടെ മതപഠനവും ചില ദിവസങ്ങളില്‍ പുലര്‍ച്ചെ കായിക പരിശീനവും നടത്തിയിരുന്നു.
ഇവരുടെ ഇടയില്‍ ഉറുദുവിലുള്ള ചില ലഘുലേകളുടെ പ്രചരണവും നടത്തിയിരുന്നു. ഇതോടൊപ്പം തൊഴിലാളികളുടെ കൈകളില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ധാരാളമായി കണ്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒരു തൊഴിലാളിയുടെ കയ്യില്‍ 500ന്റെ നോട്ടുകള്‍ യഥേഷ്ടം കണ്ടത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുന്‍പ് മാവേലിക്കര പോലീസ് സ്റ്റേഷനിലറിയിച്ചിട്ടും അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണം ഉണ്ട്.
അന്യസംസ്ഥാനക്കാരുള്പ്പെടെയുള്ളവരെ നാട്ടുകാര്‍ പിടികൂടി നല്‍കിയിട്ടും അതിനെ ഗൗരവമായി കാണാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ അറിയിച്ചു. എന്നാല്‍ പ്രഥമദൃഷ്ടിയില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: