ന്യൂദല്‍ഹി: പത്മ അവാര്‍ഡുകളുടെ കണക്കുകള്‍ പരിശോധിക്കുന്നതില്‍ നിന്ന് സിഎജി ഇടക്കുവെച്ച് പിന്മാറി. ഇത്തരത്തില്‍ ഒരു പരിശോധനയെ എതിര്‍ത്തിരുന്ന ആഭ്യന്തര വകുപ്പിന് ഈ നടപടി ആശ്വാസം പകരും.
കേന്ദ്ര എക്സ്പെന്‍ഡിച്ചര്‍ ഡയറക്ടറുടെ എതിര്‍പ്പ് വകവെക്കാതെ തന്റെ ഓഡിറ്റ് ടീമിനോട് പത്മ അവാര്‍ഡുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ഗുരുതരമാക്കേണ്ടതില്ലെന്ന് സിഎജി വിനോദ് റായ് നിര്‍ദ്ദേശിക്കുകയായിരുന്നു.
സിഎജി വിനോദ് റായ് ടുജി സ്പെക്ട്രം കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി സ്പെക്ട്രം ഇടപാടില്‍ ഖജനാവിന് 1.76 ലക്ഷം കോടിരൂപ നഷ്ടമുണ്ടായതായി അറിയിച്ചതിന് പിന്നാലെയാണിത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഇൗ കേസില്‍ വിനോദ് റായ്ക്ക് സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി കര്‍ശനമായ ചോദ്യങ്ങളെ നേരിടേണ്ടിവന്നിരുന്നു. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പത്മഅവാര്ഡുകളുടെ കാര്യത്തില്‍ പരിശോധന ഇടക്കുവെച്ച് അവസാനിപ്പിച്ചുവെന്ന് മാത്രമല്ല തന്റെ ടീമംഗങ്ങളുടെ എതിര്‍പ്പുണ്ടായിട്ടും ഇത്തരമൊരു നടപടി കൈക്കൊണ്ടതായി സംയുക്ത പാര്‍ലമെന്ററി സമിതിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. ആഭ്യന്തരമായുള്ള ഇത്തരം കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നത് സിഎജി ആണ്. വിവാദപരമായ കാര്യങ്ങളില്‍ പരിശോധന വേണ്ടെന്നും ഇത് സര്‍ക്കാരും സിഎജിയുമായുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും വിനോദ് റായ് തന്റെ പരിശോധനാ ടീമംഗങ്ങളെ അറിയിക്കുകയായിരുന്നു.
നാം ഒാരോ രൂപയേയും അനുധാവനം ചെയ്യേണ്ടതുണ്ടോ, മറ്റ് മേഖലകളിലും നമ്മുടെ ശ്രദ്ധ പതിയേണ്ട രംഗങ്ങളില്ലേ? ആ സ്ഥലങ്ങളില്‍ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതില്ലേ. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കേണ്ടിവരുമ്പോള്‍ നിസ്സാരമായ വസ്തുതകളെക്കുറിച്ചോര്ത്ത് സമയം കളയുന്നതെന്തിനെന്നാണ് കേന്ദ്ര ചെലവുകളുടെ കണക്ക് പരിശോധിക്കുന്ന ഡിജി ഓഡിറ്റ് റോയ് മത്രാണിക്ക് പത്മചെലവുകളുടെ പരിശോധനകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിഎജി എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നത്. നേരത്തെ പത്മ ബഹുമതികളുടെ തെരഞ്ഞെടുപ്പ് നടപടികളിലൂടെ കടന്നുപോകാന്‍ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രാലയം സിഎജിക്കെഴുതിയിരുന്നു. അവാര്‍ഡിനെ സംബന്ധിച്ച് ധനപരമായ വസ്തുതകള്‍ പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം രേഖകള്‍ ഹാജരാക്കിയെങ്കിലും അതുകൊണ്ട് സിഎജി തൃപ്തനായില്ല. അവാര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തനിക്ക് പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സിഎജിയുടെ നിലപാട്. ഇത്തരം രഹസ്യഫയലുകള്‍ സിഎജിക്ക് നല്കാന് ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല. അതിന് ശേഷമാണ് ഇത്തരം ഒരു നടപടി സിഎജി കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: