തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് തന്നെ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണാന്‍ ഇരുസംസ്ഥാനങ്ങളും ശ്രമിക്കണം. പ്രശ്നപരിഹാരം ആവശ്യപ്പെടുന്നുണെ്ടങ്കിലും ദേശീയ കക്ഷികള്‍ക്ക് പരിഹാരനിര്‍ദേശം മുന്നോട്ട് വെയ്ക്കാനായിട്ടില്ലെന്നും ആന്റണി തൃശൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: