ആലുവ: എറണാകുളം ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഭയാനകമായ രീതിയില്‍ വര്‍ദ്ധിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം പെരുകിയതും ഇതിന് കാരണമായതായി അധികൃതര്‍ പറയുന്നു. മയക്കുമരുന്ന് വ്യാജമദ്യ വിതരണവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ മാത്രം ജില്ലയില്‍ 103 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഉപയോഗപ്പെടുത്തി എക്സൈസും പോലീസും ചേര്‍ന്ന് പദ്ധതിയാരംഭിച്ചാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന പലരേയും പിന്തിരിപ്പിക്കുവാന് കഴിയും. ഇവര്‍ വഴി മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ശേഖരിക്കാന്‍ കഴിയും. കൗണ്‍സിലിംഗും മറ്റുമായി പലരേയും പിന്തിരിപ്പിക്കാനും കഴിയും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറെയും യുവാക്കളാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ ഇവരിലുള്‍പ്പെടുന്നു. അതുപോലെ സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. മയക്കുമരുന്ന് വിതരണസംഘങ്ങള്‍ വിദ്യാര്‍ത്ഥികളേയും ഐടി മേഖലയിലുള്ളവരെയും വരെ തങ്ങളുടെ ഇടനിലക്കാരാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കേസില്‍ പിടികൂടപ്പെടുന്നവരില്‍ ഏറെപ്പേരും പിന്നീട് മയക്കുമരുന്ന് കേസുകളില്‍ നിന്നും പിന്തിരിയുന്നില്ലെന്നും ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ പിടിയിലാകുന്നവരിലേറെപ്പേരും കുറച്ചുദിവസം റിമാന്‍ഡിലാകുകയും ചെയ്യുന്നുണ്ട്. പുറത്തിറങ്ങിയാല്‍ ഇവരില്‍ പലരും രഹസ്യമായി മയക്കുമരുന്ന് വിപണനത്തില്‍ സജീവമാകുകയും ചെയ്യുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് മാത്രമായി പോലീസില്‍ പ്രത്യേക വിഭാഗത്തെ നിയോഗിക്കണമെന്ന ആശവ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും പ്രത്യേക വൈദഗ്ദ്ധ്യവുമുള്ള നിരവധി പോലീസുദ്യോഗസ്ഥരുണ്ട്. ചില സിനിമ തിയേറ്ററുകള്‍, പാലങ്ങളുടെ പരിസരങ്ങള്‍, പുഴയോരങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ഉപയോക്താക്കളും വിതരണക്കാരും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്തുവാനും എളുപ്പമാണ്. അടുത്തിടെയായി പ്രത്യേക പോലീസ് വിഭാഗവും സജീവമായതുകൊണ്ട് മാത്രമാണ് എറണാകുളം ജില്ലയില്‍ ഇത്രയേറെ മയക്കുമരുന്ന് കേസുകള്‍ പിടികൂടുവാന്‍ കഴിഞ്ഞിട്ടുള്ളതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: