ന്യൂദല്‍ഹി: രാജ്യത്തെ കാലാള്‍പ്പടയെ ആധുനികവല്ക്കരിക്കാനുള്ള പദ്ധതികള്‍ സേന നടപ്പിലാക്കുന്നു. എഫ്ഐഎന്എസ്എഎസ് (ഭാവിയിലെ ഇന്‍ഫന്‍ട്രി പട്ടാളക്കാരനെ ഒരു സംവിധാനമാക്കുന്ന പദ്ധതി) പദ്ധതികള്‍ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്.
പുതിയ തോക്കുകളും അടുത്തുനിന്നുള്ള യുദ്ധത്തിനുപയോഗിക്കുന്ന വെടിക്കോപ്പുകളും ഭാരംകുറഞ്ഞ ആഭ്യന്തര വാര്‍ത്താവിനിമയ സൗകര്യമുള്ള ഹെല്മറ്റുകള്ക്കും സേന ആഗോള ടെണ്ടറുകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഭാരം കുറഞ്ഞ പീരങ്കികളും വെടിയുണ്ടയേല്‍ക്കാത്ത വസ്ത്രങ്ങളും പട്ടാളക്കാര്‍ക്ക് ധരിക്കാവുന്ന കമ്പ്യൂട്ടറുകളും മറ്റ് വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ക്കും ഉള്ള ആവശ്യങ്ങള്‍ അറിയിക്കുവാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇൗ പദ്ധതിയുടെ ആദ്യഘട്ടത്തിന് 25000 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്നു. സൈന്യത്തിന് 800 മുതല്‍ 1000 സൈനികരുള്ള 359 ഇന്‍ഫന്‍ട്രി ബറ്റാലിയനുകളുണ്ട്. ഈ പദ്ധതി 12, 13, 14 പഞ്ചവത്സര പദ്ധതികളിലായാണ് പൂര്‍ത്തിയാവുക.
അമേരിക്കന്‍ സൈന്യത്തിന്റെ ലാന്റ് വാരിയര്‍, ഒബ്ജക്ടീവ് ഫോഴ്സ് വാരിയര്‍ പദ്ധതികള്‍ക്ക് സമാനമായാണ് എഫ്ഐഎന്എസ്എഎസ് പദ്ധതിയും നടപ്പിലാക്കുന്നത്. സാധാരണ കാലാള്പ്പടയാളിക്ക് എല്ലാ ഭൂവിഭാഗങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന അവരുടെ മാരകതയും നിലനില്‍പ്പും ചലനവും സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധവും വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിക്ക് പല ഭാഗങ്ങളുണ്ട്. ആയുധങ്ങള്‍, ദേഹരക്ഷ, വ്യക്തിപര ഉപകരണങ്ങള്‍, ആയുധക്കാഴ്ച, ലക്ഷ്യത്തിലെത്താനുള്ള സംവിധാനങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, കയ്യില്‍കെട്ടുന്ന കമ്പ്യൂട്ടറുകള്‍ ഇവ അതില്‍പ്പെടുന്നു.
ആയുധങ്ങളെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ അതില്‍ ആക്രമണത്തിനുപയോഗിക്കുന്ന നവീനമായ റൈഫിളുകള്‍ ഭാരം കുറഞ്ഞ പീരങ്കികള്‍, അവയിലെ ഏറ്റവും അത്യാധുനികമായ രാത്രിക്കാഴ്ച സംവിധാനങ്ങള്‍, ഗ്രനെറ്റ് ലോഡറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: