മോസ്കോ: സൈബീരിയയിലെ ടോമാസ്ക് ോടതിയിലെ ഭഗവദ്ഗീതാ വിവാദത്തില്‍ ഇന്ത്യക്ക് തെറ്റിദ്ധാരണയുള്ളതായി റഷ്യ കരുതുന്നു. ഭഗവദ്ഗീതയല്ല കോടതി കയറുന്നതെന്നും അതിന്റെ റഷ്യന്‍ പരിഭാഷയിലെ ചില ഭാഗങ്ങളാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി. ഈ ഗ്രന്ഥം അവിശ്വാസികളെ അപമാനിക്കുന്നുവെന്നും തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നുമുള്ള നിലപാടിലാണ് റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍. ഇത് ഭഗവദ്ഗീതയെക്കുറിച്ചല്ലെന്നും 1788 ല്‍ റഷ്യയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചുവെന്നും ഗീതക്ക് പല പതിപ്പുകളും പരിഭാഷകളും റഷ്യയില്‍ ഉണ്ടായിട്ടുണ്ടെന്നും വിദേശമന്ത്രാലയ വക്താവ് അലക്സാണ്ടര്‍ ലുക്കാ ഷേവിച്ച് അറിയിച്ചു. 1968 ല്‍ എ.വി. ഭക്തിവേദാന്തസ്വാമി പ്രഭുപാദ എഴുതിയ പരിഭാഷയെ സംബന്ധിച്ചാണ് കോടതിയില്‍ കേസുള്ളതെന്നും ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ വിശദീകരണത്തില്‍ വക്താവ് വ്യക്തമാക്കി.
ഈ വിവാദത്തില്‍ നയതന്ത്രമാര്‍ഗങ്ങളിലൂടെ ഇന്ത റഷ്യയെ പ്രതിഷേധമറിയിച്ചിരുന്നു. സംഭവം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: