കൊച്ചി: എറണാകുളം പച്ചാളത്ത് ബിന്ദു രാമകൃഷ്ണന് എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റഷീദിനു വധശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണു വിധി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നു ജഡ്ജി വ്യക്തമാക്കി. കൂലിപ്പണിക്കാരനായ വയനാട് മിനങ്ങാടി സ്വദേശിയായ റഷീദ് കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത്. ബിന്ദുവിന്റെ വീടിന്റെ മുകള്‍ ഭാഗത്തെ മുറി വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് അറിഞ്ഞെത്തിയ പ്രതി മുറി കാണാനെന്ന വ്യാജേന കയറുകയും ബിന്ദുവിനെ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു.
നിസാരമായ സ്വര്‍ണത്തിനു വേണ്ടിയാണു പ്രതി കൊലപാതകം നടത്തിയത്. കൊല സമൂഹത്തെ ബാധിക്കുന്നതാണ്. പ്രതിക്കു കുറഞ്ഞ ശിക്ഷ നല്കിയാല് നിയമത്തിലുള്ള വിശ്വാസ്യത ജനങ്ങള്‍ക്കു നഷ്ടമാകും. വിചാരണ വേളയില്‍ പ്രതിയില്‍ നിന്നു യാതൊരു പശ്ചാത്താപവും ഉണ്ടായില്ലെന്നും വിധിയില്‍ പറയുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ഈ മാസം 20ന് കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: