ഖസ്നി: അഫ്ഗാനിസ്ഥാനില്‍ മൈന്‍ സ്ഫോടനത്തില്‍ മൂന്നു പോളിഷ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു. മധ്യ ഖസ്നി പ്രവിശ്യയിലെ റൊസ മേഖലയിലാണു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
ഖസ്നിയിലെ മ്യൂസിയം സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്ന സൈനികരാണു മരിച്ചത്. അഫ്ഗാനിസ്ഥാനില്‍ പോളണ്ടിന്റെ 2,475 സൈനികര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഖസ്നി പ്രവിശ്യയിലാണു ക്യാംപ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: