ശബരിമല: സന്നിധാനത്ത് മുക്കാല്‍ ലക്ഷത്തിലേറെ ടിന് അരവണ പൊട്ടി നശിച്ചു. ഗുണനിലവാരം കുറഞ്ഞ ശര്‍ക്കര ഉപയോഗിച്ച് അരവണ നിര്‍മിച്ചതാണ് കാരണം. ഇതോടെ ബോര്‍ഡിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നാല് ഏജന്‍സികളാണ് സന്നിധാനത്തേയ്ക്ക് ശര്‍ക്കര എത്തിക്കുന്നത്. ഇതില്‍ രണ്ട് ഏജന്‍സികളുടെ ശര്‍ക്കരയാണ് മോശം നിലവാരം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ടയിലും പമ്പയിലും പരിശോധനകള്‍ നടത്തിയ ശേഷമാണ് സന്നിധാനത്തേയ്ക്ക് ശര്‍ക്കര എത്തുന്നത്. എന്നാല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന ശര്‍ക്കരയല്ല സന്നിധാനത്ത് എത്തുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ശര്‍ക്കരയുടെ പത പുളിച്ചു പൊന്തിയതോടെ ടിന്നുകള്‍ പൊട്ടുകയായിരുന്നു. ശര്‍ക്കര വിതരണം ചെയ്ത ആലപ്പുഴയിലെ സോന ട്രേഡ് ഏജന്‍സിയിലെയും മാര്‍ക്കറ്റ് ഫെഡിലെയും സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: