തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ സംയമനം പാലിക്കണമെന്നു സ്പീക്കര്‍ ജി. കാര്ത്തികേയന്. പ്രശ്നത്തില്‍ ആരും പ്രകോപനപരമായ പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കള്‍ ആള്‍ക്കൂട്ടത്തെ പോലെ സംസാരിക്കരുത്. നേതാക്കള്‍ നേതാക്കള്‍ക്കു യോജിക്കുന്ന ഭാഷയില്‍ സംസാരിക്കണം. തികച്ചും പക്വതയോടെ മാത്രമെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേതാക്കള്‍ ഇടപെടാവൂ. പ്രകോപനപരമായ പ്രസംഗങ്ങളോ പരാമര്‍ശങ്ങളോ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കു നേതാക്കളില്‍ വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടതെന്നും കാര്ത്തികേയന് തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: