റാലേഗന്‍ സിദ്ധി: ലോക്പാല്‍ ബില്ലില്‍ സി.ബി.ഐ യെ ഉള്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനവുമായി അണ്ണാ ഹസാരെ രംഗത്ത്. ആഭ്യന്തര മന്ത്രി പി.ചിദംബരം പി. ചിദംബരം ജയിലില്‍ പോകേണ്ടി വരുമെന്നതിനാലാണ് ബില്ലില്‍ സി.ബി.ഐ യെ ഉള്‍പ്പെടുത്താത്തതെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. ഇവരെ സംരക്ഷിക്കുകയും ശക്തമായ ലോക്പാല്‍ ബില്ലാണ് അവതരിപ്പിക്കുമെന്ന് പറയുന്നതിലും എന്താണ് അര്‍ത്ഥമുള്ളതെന്നും ഹസാരെ ചോദിച്ചു. സി.ബി.ഐ പുറത്തു നില്ക്കുകയാണെങ്കില് ലോക്പാല്‍ ബില്‍ ശക്തമായി നടപ്പിലാക്കുന്നതിന് യാതൊരു സാദ്ധ്യതയുമില്ല.
സി.ബി.ഐ, ബില്‍ പരിധിയിലല്ലെങ്കില്‍ ഓംബുഡ്സ്മാന് ഫലപ്രദമാകില്ലെന്നും ഹസാരെ വ്യക്തമാക്കി. ജനങ്ങളെ വഞ്ചിക്കുന്നതിനും അഴിമതിനിറഞ്ഞ രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്നതിനുമാണ് ബില്‍. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നും ഹസാരെ വ്യക്തമാക്കി.
പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ രാജ്യമെങ്ങും സഞ്ചരിക്കുമെന്നും സര്‍ക്കാരിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്നും ഹസാരെ പറഞ്ഞു. നേരത്തെ സി.ബി.ഐയെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും ഹസാരെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: