ആലുവ: ആന്ധ്ര സ്വദേശിനിയായ പതിനാലുകാരിയെ ആലുവ റെയില്‍വേ ക്വാര്‍ട്ടേഴ്സ് പരിസരത്തുവച്ച് പീഡിപ്പിച്ച സംഭവത്തിന്റെ അന്വേഷണം ആലുവ സിഐക്ക് കൈമാറും. കോട്ടയം ഈസ്റ്റ് പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കുട്ടിയുമായി ആലുവയിലെത്തിയപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടത് റെയില്‍വേ സ്റ്റേഷന് ക്വാര്‍ട്ടേഴ്സിന് സമീപമാണെന്ന് പെണ്‍കുട്ടി കാണിച്ചുകൊടുത്തിരുന്നു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
പെണ്‍കുട്ടിയെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയൊന്നും കണ്ടെത്താനായിട്ടില്ല. മാനസികാഘാതമുള്ളതിനാല് പരസ്പരവിരുദ്ധമായി പലതും സംസാരിക്കുകയാണ്. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായതായും സംശയിക്കുന്നുണ്ട്. ആലുവ റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ പല മുറികളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ പലയിടത്തും താമസക്കാരില്ല. അതുകൊണ്ടുതന്നെ രാപ്പകലന്യേ ഈ പരിസരത്ത് അനാശാസ്യത്തിനായി ഇടനിലക്കാരുടെ വിലപേശലും മറ്റും പരസ്യമായാണ് നടക്കുന്നുണ്ട്. ഇവരെ പിടികൂടിയാലും രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും ജാമ്യത്തിലിറങ്ങി അനാശാസ്യപ്രവര്‍ത്തനത്തില്‍ വീണ്ടും ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പോലീസ് ഇവരെ നിരന്തരം വേട്ടയാടുന്നതും ഒഴിവാക്കുകയാണ്.
റെയില്‍വേ സ്റ്റേഷന് പരിസരത്തെ കുറ്റിക്കാടുകളും അനാശാസ്യകേന്ദ്രങ്ങളാണ്. സന്ധ്യമയങ്ങിയാല്‍ ഒഴിഞ്ഞ വാഗണുകളും ഇവരുടെ കേന്ദ്രമാണ്. അന്യസംസ്ഥാന തൊഴിലാളികളും ഇവരെ ധാരാളമായി പ്രാപിക്കുവാനെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: