മോസ്കോ: ഭഗവത്ഗീത റഷ്യയില്‍ തീവ്രവാദികളുടെ സാഹിത്യമായി കണക്കാക്കി നിരോധിക്കണമോ എന്ന കാര്യം സൈബീരിയയിലെ ടോമാക് കോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച വിധി നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ കോടതിയില്‍ കേസ് നടന്നുവരികയാണ്.
എസി ഭക്തിവേദാന്തസ്വാമി പ്രഭുപാദയുടെ ‘ഭഗവദ്ഗീത അതുപോലെ’ എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ വിവര്‍ത്തനമാണ് കോടതി പരിശോധിക്കുന്നത്.
സ്വാമി കൃഷ്ണനെക്കുറിച്ച് അറിയുന്നതിനുള്ള അന്തര്‍ദേശീയ സൊസൈറ്റിയുടെ സ്ഥാപകനാണ്.
സാമൂഹ്യതിന്മകള് ഉണ്ടാകുന്ന ഒരു ഗ്രന്ഥമെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ അതിന്റെ റഷ്യയിലെ വിതരണം നിയമവിരുദ്ധമായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: