ടൂണിസ്: മുല്ലപ്പൂ വിപ്ലവത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ടുണീഷ്യയിലെ മുഹമ്മദ് ബുവസീസി എന്ന തെരുവ് കച്ചവടക്കാരന്റെ ആത്മഹത്യയാണ് മുല്ലപ്പൂ വിപ്ലവത്തിന് നിമിത്തമാകുന്നത്. ലോകത്തിലെ നിരവധി സ്വേച്ഛാധിപതികളുടെ സ്ഥാനചലനത്തിന് ഈ ആത്മഹത്യ കാരണമായി.
ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു തെരുവില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി നടത്തിയിരുന്ന മുഹമ്മദ് ബുവസീസി എന്ന ചെറുപ്പക്കാരന്. ടുണീഷ്യന്‍ പ്രസിഡന്റ് സൈനലുദ്ദീന് ബെന്‍ അലിയുടെ കീഴില്‍ രാജ്യം കൊടിയ സ്വേച്ഛാധിപത്യത്തിലേക്കും അഴിമതിയിലേക്കും കൂപ്പു കുത്തുന്ന കാലം. അഴിമതിക്കാരായ നിയമപാലകര്‍ അസീസിയുടെ ഉന്തുവണ്ടിയില്‍ പിടിച്ചുപറിക്കെത്തുകയും കച്ചവടം പൂട്ടിക്കുകയും ചെയ്തു.
ജീവിതോപാധി നഷ്ടപ്പെട്ട അസീസി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ ആത്മഹത്യ ടുണീഷ്യയില്‍ പ്രക്ഷോഭകൊടുങ്കാറ്റായി മാറി. തെരുവുകളില്‍ ബെന്‍ അലിയുടെ രാജിക്കായി മുറവിളി കൂട്ടി. ഒടുവില്‍ അലിക്ക് രാജ്യം വിട്ട് ഓടേണ്ടി വന്നു. ടുണീഷ്യയില്‍ ഡിസംബര്‍ 17ന് തുടങ്ങിയ വിപ്ലവം ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി മുബാരക്കിന്റെയും ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിയേയും അധികാര ഭ്രഷ്ടരാക്കി. ഇതോടെ സ്വേച്ഛാധിപത്യത്തിനെതിരായ പരിഹാരം ടുണീഷയില് ആരംഭിച്ച മുല്ലപ്പൂ വിപ്ലവമാണെന്ന സന്ദേശം ലോകത്തിന് നല്കി.
സിറിയയിലും യെമനിലും ജോര്‍ദ്ദാനിലും ഞൊടിയിടയില്‍ അറബ് വസന്തം പടര്‍ന്നു പിടിച്ചു. സ്വേച്ഛാധിപതികള്‍ക്കെതിരായ ജനകീയ മുന്നേറ്റത്തിന് നിമിത്തമായ ബുവസീസിയുടെ ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് അറബ്, ആഫ്രോ രാജ്യങ്ങളിലെ ജനാധിപത്യ പോരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: