തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നം സാംക്രമിക രോഗം പോലെ ബാധിച്ചിരിക്കുന്നുവെന്ന് സുകുമാര്‍ അഴീക്കോട്. തന്റെ രോഗം ഭേദമാകുന്നതിനേക്കാള്‍ പ്രധാനമാണ് മുല്ലപ്പെരിയാറിന്റെ രോഗം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുകയാണെന്നും സുകുമാര്‍ അഴീക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളതിയ്ക്ക് ഒഴിഞ്ഞുമാറാനാകില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഡാം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രാദേശിക വികാരം പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലേക്ക് പടരരുതെന്നും അഴീക്കോട് നിര്‍ദ്ദേശിച്ചു. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സുകുമാര്‍ അഴീക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: