ആലപ്പുഴ: ടോമിന് തച്ചങ്കരി പ്രതിയായ കസ്റ്റഡി മര്‍ദ്ദനക്കേസിലെ എല്ലാ പ്രതികളെയും ആലപ്പുഴ സി.ജെ.എം കോടതി വെറുതേ വിട്ടു. പിടിച്ച് നില്ക്കാന് കഴിയാത്തതുകൊണ്ടാണ് കേസില്‍ നിന്നും പിന്മാറുന്നതെന്ന് പരാതിക്കാരനായ പ്രകാശന് അറിയിച്ചു.
തനിക്ക് ഇനിയും പിടിച്ചു നില്‍ക്കാനാവില്ല. സാമ്പത്തികമായും മാനസികമായും അത്രയേറെ സമ്മര്‍ദ്ദമാണ് തനിക്കുള്ളത്. ഇതുമൂലം തന്റെ മകളുടെ വിവാഹം മുടങ്ങുന്ന അവസ്ഥയുണ്ടായെന്നും കോടതി വിധി വന്ന ശേഷം പ്രകാശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
1991ല്‍ ടോമിന് തച്ചങ്കരി ആലപ്പുഴ എ.എസ്.പിയായിരുന്ന സമയത്ത് പുന്നപ്രയില്‍ സുജ എന്ന സ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രകാശന് എന്നയാളെ അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. ഈ കേസില്‍ കഴിഞ്ഞ 15 വര്‍ഷമായി വിചാരണ നടപടികള്‍ നടന്നു വരികയായിരുന്നു.
ഒരു മാസം മുമ്പ് കേസിലെ വാദിയായ പ്രകാശന് തനിക്ക് പരാതിയില്ലെന്നും കേസ് പിന്‍വലിക്കുകയാണെന്നും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി പ്രകാശനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ചില തത്പര്യ കക്ഷികള്‍ തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടുകയായിരുന്നു. ഈശ്വരന് ഉണ്ടെന്ന് തെളിഞ്ഞു. സത്യം തെളിഞ്ഞു. സര്‍വ്വീസില്‍ ഇരിക്കുന്ന ആളായതുകൊണ്ട് പലകാര്യങ്ങളും പറയുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ആരെയും കൈയും കാലും കെട്ടിയിട്ട നിലയില്‍ വേട്ടയാടരുതെന്നും ടോമിന് തച്ചങ്കരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: