മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ മിന്ഡാഗോ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കനത്ത മഴയാണ് പെയ്യുന്നത്.
വടക്കുപടിഞ്ഞാറന്‍ മേഖലയായ മിന്ഡാനാവില് പ്രളയം ഏറെ ബാധിച്ചു. ഓറൊ സിറ്റി, ലനാവൊ ഡെല്‍ നോര്‍ട്ടെ എന്നിവിടങ്ങളിലും ദുരന്തം വിതച്ചു. 40 മൃതദേഹങ്ങള്‍ കണ്ടെത്തി മറവു ചെയ്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇല്ലിഗന്‍ മേഖലയില്‍ നിന്നു 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മേയര്‍ ലോറന്‍സ് ക്രൂസ് അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഒരു റെഡിയൊ ബ്രോഡ്കാസ്റ്ററും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റും വെളളപ്പൊക്കവും നിരവധി തവണ ഉണ്ടായിട്ടുണ്ട്. സെപ്റ്റംബറിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ 100 പേരുടെ ജീവനാണു പൊലിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: