മുംബൈ: പാക് സിനിമാ താരം വീണ മാലിക്കിനെ മുംബൈയില്‍ നിന്നു കാണാതായി. സിനിമാ ചിത്രീകരണത്തിനായാണു വീണ മുംബൈയിലെത്തിയത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ ഒരു ഷൂട്ടിംഗ് സ്ഥലത്തായിരുന്ന വീണയെകുറിച്ച് ഇപ്പോള്‍ ആര്‍ക്കും വിവരമില്ല.
വീണാ മാലികിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പ്രൊഡക്ഷന്‍ യൂണിറ്റ് അംഗം അറിയിച്ചു. വീണ രണ്ടു ദിവസമായി കടുത്ത വിഷാദത്തിലായിരുന്നെന്നും ദു:ഖിതയാണെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം മൊബൈലില്‍ സന്ദേശം അയച്ചിരുന്നതായും വീണയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന് ഹേമന്ത് മധുര്‍കര്‍ പറഞ്ഞു.
എഫ്.എച്ച്.എം മാഗസിന്റെ കവറില്‍ വീണയുടെ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പാക് ചാര സംഘടനയുടെ പേര് (ഐഎസ്ഐ) കൈയില്‍ പച്ചകുത്തിയാണു മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഫോട്ടൊയില് കാണുന്ന നഗ്നമായ ഉടല് തന്റേതല്ലെന്നു വിശദീകരിച്ചു വീണ മാഗസിന്റെ ഉടമസ്ഥര്‍ക്കെതിരേ കോടതിയെ സമീപിച്ചു. പത്തു കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
നേരത്തേ കളെഴ്സ് എന്ന ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുത്തും വീണ വിവാദം സൃഷ്ടിച്ചിരുന്നു. ഇസ്ലാമിക വിരുദ്ധമായി പെരുമാറിയെന്നാരോപിച്ചു പാക് മതമൗലിക വാദികള്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു പരിപാടിയില്‍ നിന്നു പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: