കെയ്റോ: ഈജിപ്റ്റില്‍ പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര് മരിച്ചു. 257 പേര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ പുറത്താക്കിയശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നതിനിടെയാണ് അക്രമ സംഭവങ്ങള്‍.
പാര്‍ലമെന്റ് മന്ദിരത്തിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്നിലാണ് വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ടു പേര് മരിച്ചതു വെടിയേറ്റാണ്. മരിച്ചവരില്‍ ഒരാള്‍ രാജ്യത്തെ പ്രധാന മതപണ്ഡിതനായ ഇമാദ് ഇഫാത്ത് ആണ്. സൈന്യത്തിനു നേരെ പ്രക്ഷോഭകര്‍ കല്ലും പെട്രോള്‍ ബോംബുകളും എറിഞ്ഞു. രാത്രിയിലും കെയ്റോയുടെ തെരുവുകളില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്.
സുപ്രീം കൗണ്‍സില്‍ തലവനും സൈനിക മേധാവിയുമായ ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന് തന്താവിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം. സാധാരണക്കാരെ പട്ടാളം പിടികൂടി മര്‍ദ്ദിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ സൈനികര്‍ ആക്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴി പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: