ഹൂസ്റ്റണ്‍: ബ്രിട്ടീഷ് സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് അന്തരിച്ചു. 62 വയസ്സായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാനിറ്റി ഫെയര്‍ മാഗസിനാണ്് മരണ വിവരം പുറത്തുവിട്ടത്. മദര്‍തെരേസയെ വിമര്‍ശിച്ചുകൊണ്ട് ഹിച്ചന്‍സ് എടുത്ത ഹെല്സ് ഏഞ്ചല്‍സ് എന്ന ഡോക്യുമെന്ററി വന്‍ വിവാദമുയര്‍ത്തുകയുണ്ടായി.
വാനിറ്റി ഫെയര്‍, ദി ടൈംസ് ലിറ്റററി സപ്ലിമെന്റ്, ഡെയ്ലി എക്സ്പ്രസ്, ലണ്ടണ്‍ ഈവനിംഗ് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും എഴുതിയിട്ടുണ്ട്. ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്, ഹൗ റിലീജിയന്‍ പോയിസണ്‍സ് എവരിതിംഗ്, ഹിച്ച് 22 എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങള്‍. 17 പുസ്തകങ്ങളാണ് ഹിച്ചന്‍സ് രചിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: