മോസ്കോ: റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുന്ന ആണവ പ്ലാന്റിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് അറിയിച്ചു. റഷ്യയുടെ പ്രസിഡന്റ് ദിമിത്രി മെദ്വദേവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്മോഹന് ഇക്കാര്യം അറിയിച്ചത്.
രണ്ടാമത്തെ റിയാക്റ്റര്‍ ആറു മാസത്തിനുള്ളില്‍ സ്ഥാപിക്കും. പദ്ധതി പ്രദേശത്തു നടക്കുന്ന സമരം വളരെ ഗൗരവമുള്ളതാണ്. ഈ ഗൗരവം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. അവര്‍ക്കു വേണ്ട ഉറപ്പും ആത്മവിശ്വാസവും നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടംകുളത്തെ മൂന്നും നാലും റിയാക്റ്ററുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചയില്‍ ധാരണയായി. അതേസമയം മൂന്നാമത്തെയും നാലാമത്തെയും പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വ്യവസ്ഥകളും ലൈന്‍ ഒഫ് ക്രെഡിറ്റിനും ഇരു രാജ്യങ്ങളും രൂപം നല്കിയില്ലെങ്കിലും പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനുള്ള കരാറുകളില്‍ ഒപ്പു വച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: