ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും വന്‍ ദുരന്തം ഉണ്ടാകില്ലെന്ന് തമിഴ്നാട്. ഡാം തകരുമെന്നത് കേരളത്തിന്റെ ഭാവനാസൃഷ്ടിയാണെന്നും തമിഴ്നാട് ഉന്നതാധികാര സമിതിക്ക് മറുപടി നല്കി.
മുല്ലപ്പെരിയാറില്‍ അടുത്തിടെ ഉണ്ടായ ഭൂകമ്പങ്ങളും ജലനിരപ്പ് ഉയര്‍ന്നതും കാട്ടി കേരളം ഉന്നതാധികാര സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന് മറുപടിയാണ് തമിഴ്നാട് ഇന്ന് ഉന്നതാധികാര സമിതിക്ക് നല്‍കിയത്. മുല്ലപ്പെരിയാറില്‍ കേരളം പറയുന്നതുപോലെയുള്ള ഭൂചലനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് മറുപടിയില്‍ തമിഴ്നാട് പറയുന്നു.
മുല്ലപ്പെരിയാര്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ആകെ നാല് ഭൂചലനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. 22 ഭൂചലനങ്ങള്‍ ഉണ്ടായി എന്ന കേരളത്തിന്റെ വാദം അവിശ്വസനീയമാണ്. ഇന്ത്യയിലെ ഒരു ഭൂകമ്പ മാപിനികളിലും കേരളം പറയുന്ന ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും തമിഴ്നാട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: