കാസര്‍കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുക എന്നതുമാത്രമാണു സര്‍ക്കാരിന്റെ അജണ്ട. വികാരപരമായില്ല, വിവേകത്തോടെയാണു കേരളം വിഷയത്തെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. നദീജല തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി വരെ ഇടപെടാമെന്നു സമ്മതിച്ചിരിക്കെ, ചര്‍ച്ചയില്ലെന്ന നിലപാട് ചിലര്‍ സ്വീകരിച്ചിരിക്കുന്നതു ജനാധിപത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുവോ എന്ന് കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: