തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം തുടരാന്‍ ഇടതുമുന്നണി തിരുമാനിച്ചു. ഏത് രീതിയില്‍ സമരം തുടരണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിക്കും. പ്രധാനമന്ത്രിയുടെ വാക്കിനെ മാനിക്കുന്നുവെന്നും ഇടതുമുന്നണിയോഗം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധനമന്ത്രി ഉറപ്പ് നല്കിയ സാഹചര്യത്തില്‍ കെ.പി.സി.സി സമരത്തില്‍ നിന്നും പിന്മാറിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഇടതുമുന്നണിയുടെ അടിയന്തര യോഗം ചേര്‍ന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരമായി പ്രധാനമന്ത്രി ഇടപെടുമോ എന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: