കട്ടപ്പന : കേരള ജനതയെ കോണ്‍ഗ്രസ് ചതിച്ചെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടമെന്ന് ലഭിച്ചുവെന്നറിയിച്ച് വണ്ടിപ്പെരിയാറ്റില്‍ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചതിനെപറ്റി പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. 1820 ദിവസം മുമ്പ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ആരംഭിച്ച സമരമാണ് ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരം. സമരസമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ച ശേഷവും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടിയിരുന്നില്ല. സമരം ശക്തിപ്പെട്ട് വന്‍ ജനപിന്തുണയേറുന്നതു കണ്ട് രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ സമരത്തില്‍ പങ്കാളികളാവുകയും വിവിധ സ്ഥലങ്ങളില്‍ സമരം ആരംഭിക്കുകയുമായിരുന്നു. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആവശ്യം നേടിയെടുക്കുംവരെ സമരസമിതി മുന്നോട്ടുപോകുമെന്ന് രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ പറഞ്ഞു. നാല്‍പ്പത് ലക്ഷം ജീവന് കോണ്‍ഗ്രസ് പുല്ലുവിലയാണ് നല്‍കുന്നതെന്നും ഇവര്‍ നയിക്കുന്ന സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു. അതിനിടെ ചപ്പാത്തില്‍ നിരാഹാര സമരം തുടര്‍ന്നു വന്ന മോന്‍സ് ജോസഫ് എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: