കീ്റോ: ഈജിപ്തിലെ രണ്ടാംഘട്ട വോട്ടിംഗിനായി 18 മില്യണ്‍ സമ്മതിദായകര്‍ കഴിഞ്ഞദിവസം ബൂത്തുകളിലെത്തി. രണ്ടുദിവസത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബാക്കി ഒരാഴ്ച കഴിഞ്ഞാണ് ആരംഭിക്കുന്നത്. ഈജിപ്തിലെ മിതവാദി മുസ്ലീങ്ങളുടെ പാര്‍ട്ടിയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ജസ്റ്റിസ് പാര്‍ട്ടി 36 ശതമാനം വോട്ടോടെ തെരഞ്ഞെടുപ്പില്‍ ആദ്യ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് വോട്ടിന്റെ 25 ശതമാനവും അല്നൗര് പാര്‍ട്ടി കൈക്കലാക്കിയത്. ലിബറല്‍ പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ 30 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ട് കഴിഞ്ഞതോടെ ചില സൂചനകള്‍ ലഭിച്ചുവെങ്കിലും ഇന്നു നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് ഈജിപ്തിന്റെ ഭാവി രാഷ്ട്രീയ ചിത്രം സാവധാനം തെളിയാന്‍ തുടങ്ങും. ബ്രദര്‍ഹുഡ് ഈജിപ്തിനുമേല്‍ കര്‍ശനമായ ഇസ്ലാം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തീവ്രവാദികള്‍ തങ്ങളുടെ മനസ്സിലിരിപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഈജിപ്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും മതേതര ലിബറലുകളും തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ കുറെക്കൂടി മെച്ചമായ നിലയിലേക്ക് രാജ്യം വരുമെന്നവര്‍ പ്രത്യാശിക്കുന്നു. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ റെവല്യൂഷനറി പാര്‍ട്ടികളുടേയും ഇടതുകക്ഷികളുടേയും ഒരു മുന്നണികളുമായി ഈജിപ്റ്റ്യന്‍ ബ്ലോക്ക് സഖ്യമുണ്ടാക്കുകയായിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഇവരുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഈജിപ്തില്‍ ജനുവരി 25 ല്‍ ഉണ്ടായ വിപ്ലവവുമായി ബന്ധപ്പെട്ട പല യുവാക്കളും ഈ മുന്നണി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. ലിബറല്‍ മുന്നണിയില്‍ ഈജിപ്റ്റിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ലിബറല്‍ ഫ്രീ ഈജിപ്ത്യന്‍ പാര്‍ട്ടി, ഇടതുപക്ഷത്തെ തഗാമ്മു പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മുന്നണി രണ്ടാംഘട്ട വോട്ടെടുപ്പില്‍ സ്വതന്ത്രന്മാര്‍ക്കായി സംവരണം ചെയ്യപ്പെട്ട 30 ശതമാനം സീറ്റുകളില്‍ മത്സരിക്കും. ഈജിപ്തിലെ 27 ഗവര്‍ണറേറ്റുകളില്‍ ഒമ്പതെണ്ണമാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തെപ്പോലെ അത്ര ശാന്തമായിരുന്നില്ല. സീനായില്‍ ഒരു വനിതാസ്ഥാനാര്‍ത്ഥിയുടെ മരുമകനെ തട്ടിക്കൊണ്ടുപോയിരുന്നു. ചില സ്ഥലങ്ങളില്‍ ജാഥകള്‍ക്കുനേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യമെങ്ങും തെരഞ്ഞെടുപ്പുകളെത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: