വാഷിങ്ടണ്‍: പാകിസ്ഥാനുള്ള 70 കോടി ഡോളറിന്റെ സഹായം മരവിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. അടുത്തയാഴ്ച പാസാക്കുമെന്ന് കരുതപ്പെടുന്ന പ്രതിരോധ ബില്ലിന്റെ ഭാഗമായാണ് പാകിസ്ഥാന് അമേരിക്ക 70 കോടി ഡോളര്‍ നല്
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സ്ഫോടക വസ്തുക്കളുടെ വ്യാപനം തടയുന്നതിന് സഹായിക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ പാകിസ്ഥാനുള്ള സഹായം മരവിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. താലിബാന് ഭീകരര്‍ക്കെതിരെ പോരാടുന്ന അമേരിക്കന്‍ സഖ്യത്തിന് ഭീകരരില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി തദ്ദേശീമായി വികസിപ്പിച്ചെടുക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് എന്നറിയപ്പെടുന്ന ഐ.ഇ.ഡി ആണ്. ഇതിന്റെ വ്യാപനം തടയണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
പാകിസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് മോഷ്ടിക്കപ്പെടുന്ന അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് താലിബാന് ഭീകരര്‍ ഐ.ഇ.ഡികള്‍ നിര്‍മ്മിക്കുന്നത്. അടുത്തിടെ പാക്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയില്‍ നാറ്റോ ആക്രമണത്തില്‍ 24 പാകിസ്ഥാന് സൈനികര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളയായിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: